+

കണ്ണൂർ കോർപ്പറേഷനിലെ വഴിയോര ചുമർശില്പങ്ങളുടെ നിർമ്മാണ പ്രവൃത്തിയിൽ അഴിമതി ആരോപണം ശക്തമാകുന്നു

കണ്ണൂർ കോർപ്പറേഷനിലെ വഴിയോര ചുമരുകൾ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ചുമർശില്പങ്ങളുടെ നിർമ്മാണ പ്രവൃത്തിയിൽ അഴിമതിയുണ്ടെന്ന് ആരോപണം.

കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിലെ വഴിയോര ചുമരുകൾ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ചുമർശില്പങ്ങളുടെ നിർമ്മാണ പ്രവൃത്തിയിൽ അഴിമതിയുണ്ടെന്ന് ആരോപണം. റിലീഫ് ചിത്രലേഖനത്തിലൂടെ ചുമർചിത്രം തയ്യാറാക്കുവാൻ താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും കഴിഞ്ഞ വർഷം അവസാനമാണ് ക്വട്ടേഷനുകൾ ക്ഷണിച്ചത്.

ദ്വിമാന ചിത്രകലകളുടെയും ത്രിമാന ശിൽപകലകളുടെയും സവിശേഷതകൾ സംയോജിപ്പിക്കുന്ന  കലാരൂപമാണ് റിലീഫ് ശിൽപം. റീലീഫ് ചുമർശില്പങ്ങൾ നിർമ്മിക്കാൻ  ക്വട്ടേഷനുകൾ ക്ഷണിച്ചപ്പോൾ അറിയിച്ച നിബന്ധനകളിൽ പലതും നിലവിൽ പാലിച്ചിട്ടില്ലെന്നതാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം വിവരാവകാശനിയമപ്രകാരം ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ നൽകിയ മറുപടിയിൽ നിന്നാണ് പൊരുത്തകേടുകൾ മനസിലാകുന്നത്.ക്വട്ടേഷൻ ക്ഷണിക്കുമ്പോൾ ഇത് ദീർഘകാലം നിലനിൽക്കത്തക്കമുള്ള നിർമാണമായിരിക്കണം എന്ന് പറയുന്നുണ്ട്. സാധരണ റീലിഫ് ശില്പങ്ങൾ ചെയ്യുന്നവർ, മെഷ്, അയേൺ കമ്പി, എന്നിവ കൊണ്ട് ഉള്ളിൽ സ്കേൽട്ടൻ വർക്ക് ചെയ്തിട്ടാണ് നിർമ്മാണം നടത്തുക. എങ്കിൽ മാത്രമേ അത് നിലനിൽക്കുകയുള്ളു.

Allegations of corruption are growing in the construction of roadside murals in Kannur Corporation

എന്നാൽ വിവാരവകാശത്തിലൂടെ ലഭിച്ച മറുപടിയിൽ ഇതിന്റെ നിർമാണത്തിന് മെഷ് കമ്പകൾ ഉപയോഗിച്ചിട്ടില്ലെന്നും നിർമ്മിതി എത്ര വർഷം നിലനിൽക്കുമെന്ന് പോലും പറയാനാവില്ലെന്നുമാണ് അധികൃതർ പറയുന്നത്. ഔട്ട് ഡോർ മതിലുകളിൽ രണ്ട് വേനലും മഴയും കഴിഞ്ഞാൽ ഇപ്പോൾ ചെയ്യുന്ന വർക്ക് കാണാൻ ഉണ്ടാവില്ലെന്നാണ് മേഖലയിലെ പരിചയസമ്പന്നർ പറയുന്നത്.

വിവരാവകാശം വഴി തന്ന മറുപടിയിൽ എക്സ്പേർട്ട് കമ്മിറ്റിയിൽ ഉണ്ടായിരുന്നവരുടെ അക്കാദമിക്ക് യോഗ്യത ഫയലിൽ കാണുന്നില്ലെന്നും പറയുന്നു. റിലിഫ് ചെയ്യുന്ന ആൾ ഇത് വരെ ശില്പകല പഠിച്ചതായി അറിവില്ല, അയാൾ മ്യൂറൽ ചിത്രകാരനാണെന്നും വിവാരവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

ചുമർചിത്രനിർമാണവുമായി ബന്ധപ്പെട്ട് ആറ് ക്വട്ടേഷൻ കിട്ടിയിരുന്നു. ത്രിഡി ശില്പങ്ങളാണ് ചെയ്യേണ്ടതെന്നും തേക്കാത്ത ചുമർ അല്ലെങ്കിൽ പഴയ ചുമർ പുതുതായി തേച്ച് വർക്ക് ചെയ്യാനും 3 ഇഞ്ചു മുതൽ 5 ഇഞ്ചു വരെ ഘനവും ആണ് ആവശ്യപ്പെട്ടത്. എന്നാൽ 300 രൂപ കൊടുത്ത ക്വട്ടേഷൻ ഉണ്ടായിട്ടും റെയിൽവേ പരിസരത്ത് ചെയ്ത് തേപ്പ് കഴിച്ച് അതിന് മുകളിൽ രേഖ ചിത്രം വരച്ച് ശേഷിക്കുന്ന ഭാഗം മുറിച്ച് മാറ്റുന്ന മ്യൂറൽ രീതിയിലുള്ള 2ഡി ചിത്രമാണ് ചെയ്ത് വരുന്നത് . ഈ പ്രവൃത്തിക്ക് വിവരാവകാശം വഴി ലഭിച്ച മറുപടിയിൽ 800 രൂപ സ്ക്വയർഫീറ്റിന് ആണ് കാരാറുപ്പിച്ചത്.

 പ്രവർത്തിയുടെ ഒരു ഘട്ടവും ഡോക്യുമെന്റും ചെയ്തിട്ടുമില്ല,   രാത്രികളിൽ 2 പേർ 2 ദിവസം പണിയെടുത്താലുള്ള കൂലി കുട്ടിയാൽ 13000 രൂപ മാത്രം വരുന്ന ഈ പ്രവർത്തിക്ക് ഒരു വർക്കിന് ലക്ഷങ്ങളാന്ന്കോർപ്പറേഷന് നഷ്ടം മാത്രമല്ല എത്ര കാലം മഴയിലും വെയിലിലുംഇവ നിൽക്കുമെന്നതിന് യാതൊരു ഉറപ്പും അധികൃതർക്കില്ല.

facebook twitter