പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗവും കൊളസ്ട്രോളും കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം സഹായകരമാണ്. ബദാമിനെ പോലെ തന്നെ ബദാം ഓയിലും ശരീരത്തിന് വളരെ നല്ലതാണ്. ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടാൻ ബദാം ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബദാം ഓയിൽ വളരെ നല്ലതാണ്. തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഇ തുടങ്ങിയവ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാൻ ബദാം ഓയിൽ സഹായകരമാണ്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.