മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റാനും ചർമ്മം തിളക്കമുള്ളതായി നിലനിർത്താനും ഇത് സഹായിക്കും. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. വിവിധ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും കറ്റാർവാഴ ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
തേനും കറ്റാർവാഴയും
1 ടീസ്‌പൂൺ തേനും 2 ടീസ്‌പൂൺ കറ്റാർ വാഴ ജെല്ലും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിന് ശേഷം തണുത്ത pl വെള്ളത്തിൽ കഴുകുക. ആഴ്‍ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുക. വാർദ്ധക്യത്തെ ചെറുക്കാനും കറുത്ത പാടുകൾ അകറ്റി തിളക്കമുള്ള ചർമ്മ ലഭിക്കാനും ഈ മാസ്‌ക് സഹായിക്കും.
കുക്കുമ്പറും കറ്റാർ വാഴയും
ഒരു കുക്കുമ്പറിന്‍റെ പകുതി തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് 2 ടേബിൾ സ്‌പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുക. ചർമ്മം ശുദ്ധീകരിക്കാനും ഈർപ്പം നിലനിർത്താനും സൂര്യരശ്‌മികൾ മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ അകറ്റാനും ഇത് സഹായിക്കും.
ഗ്രീൻ ടീയും കറ്റാർ വാഴയും
ഗ്രീൻ ടീ ഇലകൾ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. നന്നായി കുതിർന്ന ഗ്രീൻ ടീ ഇലകളും കറ്റാർ വാഴ ജെല്ലും ഒരേ അളവിൽ ചേർത്ത് മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തിലെ നേർത്ത വരകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാനും വീക്കവും ചുവപ്പ് നിറവും ഇല്ലാതാക്കാനും ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ഈ മാസ്‌ക് ഗുണകരമാണ്.
നാരങ്ങയും കറ്റാർ വാഴയും
2 ടേബിൾ സ്‌പൂൺ കറ്റാർ വാഴ ജെല്ലിലേക്ക് ഒരു നാരങ്ങയുടെ നീര് ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌തതിന് ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിലെ വിഷവസ്‌തുക്കൾ പുറന്തള്ളാനും അഴുക്ക് നീക്കം ചെയ്യാനും ഇത് സഹായിക്കും.
വിറ്റാമിൻ ഇയും കറ്റാർ വാഴയും
2 ടേബിൾ സ്‌പൂൺ കറ്റാർ വാഴ ജെള്ളിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ പൊട്ടിച്ചൊഴിക്കുക. ഇത് മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് മുഖം കഴുകിയതിന് ശേഷം ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. രാവിലെ കഴുകി കളയാം.
Trending :