+

മലമ്പുഴ ആനക്കല്ലില്‍ ചെളിയില്‍ അകപ്പെട്ട കാട്ടുപോത്ത് ചത്തു

മലമ്പുഴ ആനക്കല്ലില്‍ ചെളിയില്‍ അകപ്പെട്ട കാട്ടുപോത്ത് ചത്തു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അയ്യപ്പന്‍പ്പൊറ്റ ആനക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ചതുപ്പ് നിലത്തിലാണ് ചെളിയില്‍ അകപ്പെട്ട് അവശനിലയില്‍ കാട്ടു പോത്തിനെ നാട്ടുകാര്‍ കണ്ടത്.

പാലക്കാട്: മലമ്പുഴ ആനക്കല്ലില്‍ ചെളിയില്‍ അകപ്പെട്ട കാട്ടുപോത്ത് ചത്തു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അയ്യപ്പന്‍പ്പൊറ്റ ആനക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ചതുപ്പ് നിലത്തിലാണ് ചെളിയില്‍ അകപ്പെട്ട് അവശനിലയില്‍ കാട്ടു പോത്തിനെ നാട്ടുകാര്‍ കണ്ടത്.

വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും വനം വകുപ്പ് സര്‍ജന്‍ ഡേവിഡ് ഏബ്രഹാമും എത്തി കാട്ട് പോത്തിനെ കരക്കെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകീട്ടോടെ ചാകുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം കണ്ടെത്താനാകുവെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

facebook twitter