+

ആലുവയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കണ്ടെത്തിയത്. ആലുവാ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി.

ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതി വച്ച കത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

facebook twitter