ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകും

07:01 AM Aug 08, 2025 |


ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഈ മാസം 8 മുതല്‍ 10 വരെയുള്ള തീയതികളിലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം- പാലക്കാട് മെമു, പാലക്കാട്- എറണാകുളം മെമു എന്നിവ റദ്ദാക്കി.

ഈ ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9,10 തിയതികളില്‍ വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് 9ന് ഒരു മണിക്കൂര്‍ 45 മിനിറ്റും 10-ാം തിയതി 1 മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. സിക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി അരമണിക്കൂറും വൈകിയാകും ഓടുക.

ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് 9-ാം തിയതി ഒരു മണിക്കൂറും 10-ാം തിയതി ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. വന്ദേഭാരത് 9-ാം തിയതി തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി 4.50നാകും യാത്ര ആരംഭിക്കുക. 10-ാം തിയതി 10 മിനിറ്റും വൈകും.