
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് തിരുത്തി സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപ വർധിച്ചതോടെയാണ് ഇന്നലത്തെ റെക്കോർഡ് ഉയരമായ 75,200 മറികടന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്.നിലവിൽ 75,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വർധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോർഡ് ഇട്ട സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ൽ താഴെ പോയ സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്.ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വർണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ് വില കൂടിയത്.ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വർധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.