+

എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്

2025 ഒക്ടോബർ 1 മുതല്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ ഏല്ലാതരം പവർ ബാങ്കും ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്സ് വ്യക്തമാക്കി.എന്നാല്‍, എമിറേറ്റ്സ് യാത്രക്കാർക്ക് ചില പ്രത്യേക വ്യവസ്ഥകളോടെ ഒരു പവർ ബാങ്ക് വിമാനത്തില്‍ കൊണ്ടുപോകാൻ അനുവാദമുണ്ട്

2025 ഒക്ടോബർ 1 മുതല്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ ഏല്ലാതരം പവർ ബാങ്കും ഉപയോഗിക്കുന്നത് നിരോധിച്ചതായി എമിറേറ്റ്സ് വ്യക്തമാക്കി.എന്നാല്‍, എമിറേറ്റ്സ് യാത്രക്കാർക്ക് ചില പ്രത്യേക വ്യവസ്ഥകളോടെ ഒരു പവർ ബാങ്ക് വിമാനത്തില്‍ കൊണ്ടുപോകാൻ അനുവാദമുണ്ട്. വിമാനത്തിന്റെ ക്യാബിനില്‍ വച്ച്‌ പവർ ബാങ്ക് ഉപയോഗിച്ച്‌ ഉപകരണങ്ങള്‍ ചാർജ് ചെയ്യാനോ, വിമാനത്തിന്റെ വൈദ്യുതി ഉപയോഗിച്ച്‌ പവർ ബാങ്ക് ചാർജ് ചെയ്യാനോ പാടില്ല.

എമിറേറ്റ്സിന്റെ പുതിയ നിയന്ത്രണങ്ങള്‍ ഇവയാണ്:

1) യാത്രക്കാർക്ക് 100 വാട്ട്-അവർ (Watt Hours) താഴെയുള്ള ഒരു പവർ ബാങ്ക് മാത്രം കൊണ്ടുപോകാം.
2) വിമാനത്തിനുള്ളില്‍ പവർ ബാങ്ക് ഉപയോഗിച്ച്‌ ഒരു വ്യക്തിഗത ഉപകരണവും ചാർജ് ചെയ്യാൻ പാടില്ല.
3) വിമാനത്തിലെ വൈദ്യുതി ഉപയോഗിച്ച്‌ പവർ ബാങ്ക് ചാർജ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
4) കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകളിലും അതിന്റെ ശേഷി (capacity rating) സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കണം.
5) പവർ ബാങ്കുകള്‍ വിമാനത്തിന്റെ ഓവർഹെഡ് സ്റ്റോവേജ് ബിന്നില്‍ വയ്ക്കാൻ പാടില്ല; അവ സീറ്റ് പോക്കറ്റിലോ മുന്നിലെ സീറ്റിനടിയിലുള്ള ബാഗിലോ സൂക്ഷിക്കണം.
6) പവർ ബാങ്കുകള്‍ ചെക്ക്-ഇൻ ലഗേജില്‍ ഉള്‍പ്പെടുത്താൻ പാടില്ല (നിലവിലുള്ള നിയമം)

facebook twitter