‘പറവ’ ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന’ചങ്ങായി’ ആഗസ്റ്റ് 1ന് പ്രദര്‍ശനത്തിനെത്തുന്നു.മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് ‘ചങ്ങായി’യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന’ചങ്ങായി’യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.’തായ് നിലം’ എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഛായാഗ്രഹകനാണ് പ്രശാന്ത് പ്രണവം.സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസിര്‍ ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നു.സംഗീതം-മോഹൻ സിത്താര,
എഡിറ്റര്‍- സനല്‍ അനിരുദ്ധന്.