+

അതിശയകരമായ വിജയം ; ലോകകപ്പ് നേടിയ വനിതാ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

 ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യന്‍മാര്‍ക്ക് കായികരംഗത്തേക്ക് കടക്കാന്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.

വനിതാ ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌പെക്ടാക്കുലര്‍ വിന്‍ (അതിശയകരമായ ജയം) എന്നാണ് മോദി എക്‌സില്‍ കുറിച്ചത്. 

ഇന്ത്യന്‍ വനിതകള്‍ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വര്‍ക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യന്‍മാര്‍ക്ക് കായികരംഗത്തേക്ക് കടക്കാന്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.

facebook twitter