55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടങ്ങി; വിജയികളെ അറിയാം

03:51 PM Nov 03, 2025 | Kavya Ramachandran

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2024 പ്രഖ്യാപിച്ചു തുടങ്ങി. തൃശ്ശൂർ രാമനിലയത്തിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്


കളറിസ്റ്റ്

ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)

 മേക്കപ്പ്

റോണക്സ് സേവ്യർ (ബൊഗെയ്ൻവില്ല, ഭ്രമയുഗം)
 വസ്ത്രാലങ്കാരം

സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ൻവില്ല)

ഡബ്ബിംഗ് (പെൺ)

സയനോര ഫിലിപ്പ് (ബറോസ്)

നൃത്തസംവിധാനം

ബൊഗെയ്ൻവില്ല (സുമേഷ് സുന്ദർ, ജിഷ്ണുദാസ്)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം

പ്രേമലു

നവാഗത സംവിധായകൻ

ഫാസിൽ മുഹമ്മദ് (സംവിധാനം ഫെമിനിച്ചി ഫാത്തിമ)
 
വിഷ്വൽ എഫക്റ്റ്സ്

അജയൻറെ രണ്ടാം മോഷണം

പ്രത്യേക ജൂറി പുരസ്കാരം

സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)

 മികച്ച ചലച്ചിത്ര ലേഖനം

മറയുന്ന നാലുകെട്ടുകൾ

128 ചിത്രങ്ങൾ

128 എൻട്രികൾ ആണ് ഇക്കുറി വന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.