കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതീവ വിശ്വസ്തനായി അറിയപ്പെടുന്ന പി. ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല. പി. ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന താൽപര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടായെന്നാണ് വിവരം.
ഒടുവിൽ സമവായ പേരുകളിലൊന്നായി എം.വി ജയരാജൻ്റെ പേര് ഉയർന്നുവരികയായിരുന്നു.സാധാരണ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളും പി.വി അൻവറുമായുണ്ടായ വിവാദങ്ങളും പൊലിസ് ഭരണത്തിൽ സംഭവിച്ച പാളിച്ചകളുമാണ് പി. ശശിയുടെ മുൻപിലെ വഴിയടഞ്ഞത്.
സംസ്ഥാന കമ്മിറ്റിയംഗമായി തന്നെ തുടരുന്ന പി. ശശിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിൽ നേരിട്ടത്.