+

ആപ്പിളിന്റെ മുൻ ഉദ്യോഗസ്ഥൻ ഓപ്പോയ്ക്ക് വേണ്ടി ആപ്പിൾ വാച്ച് രഹസ്യങ്ങൾ ചോർത്തി

 ഓപ്പോയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ആപ്പിള്‍. തങ്ങളുടെ പ്രധാനപ്പെട്ട എഞ്ചിനീയര്‍മാരില്‍ ഒരാളെ ഓപ്പോ തട്ടിയെടുത്തുവെന്നും അയാള്‍ വഴി ആപ്പിള്‍ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ആരോപണം. സാന്‍ ഹൊസോയിലെ ഫെഡറര്‍ കോടതിയിലാണ് കമ്പനി പരാതി നല്‍കിയത്.


 ഓപ്പോയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ആപ്പിള്‍. തങ്ങളുടെ പ്രധാനപ്പെട്ട എഞ്ചിനീയര്‍മാരില്‍ ഒരാളെ ഓപ്പോ തട്ടിയെടുത്തുവെന്നും അയാള്‍ വഴി ആപ്പിള്‍ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ആരോപണം. സാന്‍ ഹൊസോയിലെ ഫെഡറര്‍ കോടതിയിലാണ് കമ്പനി പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ജൂണിലാണ് ചെന്‍ ഷി എന്ന സെന്‍സര്‍ സിസ്റ്റം ആര്‍ക്കിടെക്റ്റ് ആപ്പിള്‍ വിട്ടത്. പോവുന്നതിനൊപ്പം ആപ്പിളിന്റെ ഹെല്‍ത്ത് സെന്‍സിന്‍ ഫീച്ചറുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും അയാള്‍ കൊണ്ടുപോയെന്ന് ആപ്പി്ള്‍ ആരോപിച്ചു. ഈ വിവരങ്ങള്‍ ഷി പിന്നീട് ഓപ്പോയ്ക്ക് കൊടുത്തു. ഇതുവഴി അവര്‍ സ്വന്തം വെയറബിള്‍ ഉപകരണം നിര്‍മിച്ചുവെന്നും ആപ്പിള്‍ പരാതിയില്‍ പറഞ്ഞു.
തങ്ങളുടെ പ്രധാന എതിരാളികളൊരാളായ സ്ഥാപനത്തിലേക്ക് മാറാനൊരുങ്ങുന്ന വിവരം മറച്ചുവെച്ച് ഷി ആപ്പിള്‍ വാച്ച് ടെക്‌നിക്കല്‍ ടീം അംഗങ്ങളുടെ യോഗങ്ങളില്‍ പങ്കെടുത്തുവെന്നും നടന്നുകൊണ്ടിരുന്ന ഗവേഷണങ്ങളെ കുറിച്ച് മനസിലാക്കിയെന്നും ആപ്പിള്‍ പറയുന്നു.

ആപ്പിള്‍ വിടുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അര്‍ധരാത്രി ഒരു സംരക്ഷിതമായ ബോക്‌സ് ഫോള്‍ഡറില്‍ നിന്ന് 63 രേഖകള്‍ ഷി ഡൗണ്‍ലോഡ് ചെയ്‌തെടുത്തുവെന്നും പോകുന്നതിന് ഒരു ദിവസം മുമ്പ് ഈ രേഖകള്‍ ഒരു യുഎസ്ബി ഡ്രൈവിലേക്ക് പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

2020 ലാണ് ചെന്‍ ഷി ആപ്പിളിലെത്തിയത്. പ്രായമായ മാതാപിതാക്കളെ നോക്കാന്‍ ചൈനയിലേക്ക് തിരികെ പോവുകയാണെന്നാണ് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത്. പുതിയ കമ്പനിയിലേക്ക് പോവുന്ന വിവരം ഷി മറച്ചുവെച്ചു. പിന്നാലെ, സിലിക്കണ്‍ വാലിയിലെ തന്നെ ഓപ്പോ റിസര്‍ച്ച് ഹബ്ബില്‍ ഷി ചേര്‍ന്നു.

ആപ്പിളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ ഓപ്പോയുടെ ഉദ്യോഗസ്ഥരുമായി ഷി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ആപ്പിള്‍ ആരോപിക്കുന്നു.

വിവിധ ഇന്റേണല്‍ മെറ്റീരിയലുകള്‍ പരിശോധിച്ചുകൊണ്ടിരികുകയാണെന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും അവ പിന്നീട് പങ്കുവെക്കാമെന്നും ഓപ്പോയുടെ വൈസ് പ്രസിഡന്റിന് അയച്ച സന്ദേശത്തില്‍ ഷി എഴുതിയതായും ആപ്പിള്‍ പറഞ്ഞു. ഇതിന് ഓപ്പോ വൈസ് പ്രസിഡന്റ് 'ശരി' എന്ന് മറുപടി നല്‍കുകയും ചെയ്തു.

ഇതിന് മുമ്പും ചൈനയിലേക്ക് വിവരങ്ങള്‍ കടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആപ്പിള്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ആപ്പിളിന്റെ ആരോപണങ്ങള്‍ ഓപ്പോ നിഷേധിച്ചു. ആപ്പിള്‍ ഉള്‍പ്പടെ എല്ലാ കമ്പനികളുടേയും വ്യാപാര രഹസ്യങ്ങളെ ബഹുമാനിക്കുന്ന രമ്പനിയാണ് ഓപ്പോയെന്നും. ആപ്പിളിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഓപ്പോ ശ്രമിച്ചിട്ടില്ലെന്നും നിയമനടപടികളുമായി സഹകരിച്ചുവരികയാണെന്നും കമ്പനി വീചാറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

facebook twitter