
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ കനത്ത വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 335 പേർ മരിക്കുകയും 350-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവിധ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി 3,704 മെഡിക്കൽ ക്യാമ്പുകളും 23,566 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കം ആരംഭിച്ചതിന് ശേഷം ഏകദേശം 2,62,006 പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്.
ദുരിതം വർധിപ്പിച്ച്, ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 3,156 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,176 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ 57 ആരോഗ്യ കേന്ദ്രങ്ങൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടാകുകയും മൂന്ന് കേന്ദ്രങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.