+

ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക് സെപ്റ്റംബർ 01 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ അല്ലെങ്കിൽ വിവാഹബന്ധം വേർപ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക്  (2025-26) സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ അല്ലെങ്കിൽ വിവാഹബന്ധം വേർപ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിലേക്ക്  (2025-26) സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം. ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന മേൽപ്പറഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്‌ളോറിംങ് ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. 

ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ, അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള, അല്ലെങ്കിൽ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്കും മുൻഗണന നൽകും.

 വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ നൽകാം. അപേക്ഷാ ഫോം  www.minoritywellfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.

facebook twitter