
കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, യുജി, മൂന്ന് വര്‍ഷ യു.ജി, രണ്ട് വര്‍ഷ പി.ജി, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 വര്‍ഷത്തില്‍ ജുലൈ - ആഗസ്ത് സെഷനില്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് മോഡില്‍ യു.ജി.സി-ഡി.ഇ.ബി അംഗീകൃത നാല് വര്‍ഷ യുജി, മൂന്ന് വര്‍ഷ യു.ജി, രണ്ട് വര്‍ഷ പി.ജി, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍
ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ ഹിസ്റ്ററി, ബി.എ സോഷ്യോളജി, ബി.ബി.എ, ബികോം. യോഗ്യത- പ്ലസ് ടു തലം (ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം, ഓപ്പണ്‍ സിസ്റ്റം, തത്തുല്യം ) ഒരു ബോര്‍ഡ്, സര്‍വകലാശാല നടത്തുന്നതും കേരള സര്‍ക്കാര്‍ അംഗീകരിച്ചതുമായ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ വിജയിച്ചിരിക്കണം.
മൂന്ന് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍
ബി.എ അഫസലുല്‍ ഉലമ, ബി.എ അറബിക്, ബി.എ ഹിന്ദി, ബി.എ സംസ്‌കൃതം, ബി.എ ഇക്കണോമിക്സ്, ബി.എ നാനോ എന്റര്‍പ്രണര്‍ഷിപ്പ്, ബി.എ ഫിലോസഫി, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ സൈക്കോളജി, ബി.സി.എ, ബി.എസ്.സി ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്
രണ്ട് വര്‍ഷ ബിരുദാനന്തര പ്രോഗ്രാമുകള്‍
എം.എ അറബിക്, എം.എ ഇഠഗ്ലീഷ്, എം.എ ഹിന്ദി, എം.എ മലയാളം, എം.എ സംസ്‌കൃതം, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.എ ഫിലോസഫി, എം.എ പൊളിറ്റിക്കല്‍ സയന്‍സ് , എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ സോഷ്യോളജി, എം.കോം.