+

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന വള്ളസദ്യ ഇന്ന് ; പ്രതിഷേധവുമായി പള്ളിയോടക്കാരും

ഞായറാഴ്ച ദിവസങ്ങളില്‍ ഒരു സദ്യ നടത്താനാണ് ബോര്‍ഡ് തീരുമാനം.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന വള്ളസദ്യ ഇന്ന്. ക്ഷേത്രവളപ്പില്‍ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ബോര്‍ഡ് തള്ളിയിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് പള്ളിയോടക്കരകളുടെ മുന്നറിയിപ്പ്. വള്ളസദ്യയിലെ എല്ലാ വിഭവങ്ങളും ചേര്‍ത്ത് 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തര്‍ക്കാണ് സദ്യ. കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പ്രവര്‍ത്തകര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് വഞ്ചിപ്പാട്ട് പാടി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 

ഞായറാഴ്ച ദിവസങ്ങളില്‍ ഒരു സദ്യ നടത്താനാണ് ബോര്‍ഡ് തീരുമാനം.

വള്ളസദ്യയില്‍ ഇടഞ്ഞിരിക്കുകയാണ് ദേവസ്വം ബോര്‍ഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോര്‍ഡ് വള്ളസദ്യ വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നല്‍കി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. 

facebook twitter