ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസചാരണം ഭക്തിസന്ദ്രമായി.ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തിയത്.
അതെ ദിവസം നടത്തപ്പെട്ട ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവസമതിയുടെ ബാലവേദി അവതരിപ്പിച്ച നാടകം സീത സ്വയവരം ശ്രദ്ധേയമായി .തുടർന്ന് ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവസമിതിയിലെ വനിതകളുടെ രാമായണ പാരായണം, രാമനാമ സംഗീർത്തനം, രാമായണത്തെ ആസ്പദമാക്കി കുട്ടികൾക്ക് വേണ്ടി നടയത്തിയ ചിത്ര രചനയുടെ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും തുടർന്ന് ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഈ പുണ്യമായ രാമായണമസ സായം സന്ധ്യയിൽ പങ്കെടുത്തു.