+

യൂത്ത് കോൺഗ്രസിനെ പരിഹസിച്ച് ഡിവൈ.എഫ്.ഐ. പിച്ച തെണ്ടൽ സമരം

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ പേരിൽ 30 വീടിന് പണം പിരിച്ച് അഴിമതി കാട്ടിയ  യൂത്ത് കോൺഗ്രസിന് വീട് വെച്ച് കൊടുക്കാൻ പിച്ച ചട്ടിയുമായി  ഡി.വൈ.എഫ്.ഐ.  കൽപ്പറ്റ മേഖല കമ്മിറ്റി ഭിക്ഷ തെണ്ടി.

കൽപ്പറ്റ:മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ പേരിൽ 30 വീടിന് പണം പിരിച്ച് അഴിമതി കാട്ടിയ  യൂത്ത് കോൺഗ്രസിന് വീട് വെച്ച് കൊടുക്കാൻ പിച്ച ചട്ടിയുമായി  ഡി.വൈ.എഫ്.ഐ.  കൽപ്പറ്റ മേഖല കമ്മിറ്റി ഭിക്ഷ തെണ്ടി.

ഭിക്ഷ കിട്ടിയ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിന് മണി ഓർഡർ ആയി അയച്ച് നൽകും. മേഖല സെക്രട്ടറി സംഗീത്, പ്രസിഡന്റ്‌ സഫറുള്ള,ബ്ലോക്ക്‌ കമ്മറ്റി അംഗം റാഫിൽ,നിഖിൽ പിസി, നിതിൻ പിസി, റംഷീദ് ചേമ്പിൽ, അരുൺ, അജ്മൽ, എന്നിവർ പങ്കെടുത്തു.

facebook twitter