+

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മടങ്ങും

തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് മടങ്ങും. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കാനാണ് സാധ്യത.

ശനിയാഴ്ച വൈകീട്ട് രാജ്ഭവനില്‍ ജീവനക്കാര്‍ യാത്രയയപ്പ് ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ദുഃഖാചരണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്.

ഔദ്യോഗിക ചടങ്ങ് അല്ലാത്ത നിലയില്‍ യാത്രയയപ്പ് സംഘടിപ്പിക്കാനാണ് ജീവനക്കാര്‍ തീരുമാനിച്ചതെങ്കിലും ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി അനൗചിത്വമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കുകയായിരുന്നു.

Trending :
facebook twitter