+

ബിഹാർ രാജ്ഭവനിൽ ആരിഫ് മുഹമ്മദ് ഖാന്റെ ഓണാഘോഷം

കേരളം ഗൃഹാതുരതയോടെ ഉള്ളില്‍പേറി ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബിഹാര്‍ രാജ്ഭവനില്‍ ഞായറാഴ്ച ഓണാഘോഷവും സദ്യയും ഒരുക്കിയാണ് അദ്ദേഹം മലയാളനാടിനോടുള്ള സ്നേഹം പങ്കുവെച്ചത്.

തിരുവനന്തപുരം: കേരളം ഗൃഹാതുരതയോടെ ഉള്ളില്‍പേറി ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബിഹാര്‍ രാജ്ഭവനില്‍ ഞായറാഴ്ച ഓണാഘോഷവും സദ്യയും ഒരുക്കിയാണ് അദ്ദേഹം മലയാളനാടിനോടുള്ള സ്നേഹം പങ്കുവെച്ചത്.

അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് നാനൂറിലധികം മലയാളികളാണ് ബിഹാര്‍ രാജ്ഭവനില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. അടപ്രഥമനും അരിപ്പായസവും ചേര്‍ത്തുള്ള സദ്യയായിരുന്നു പ്രധാനം. ഓണസദ്യ ഒരുക്കാനും മറ്റുമായി കൊച്ചിയില്‍നിന്നും തൊടുപുഴയില്‍നിന്നും നാലു പാചകക്കാരെ ബിഹാറിലേക്ക് എത്തിച്ചിരുന്നു.

സദ്യയിലെ ഓരോ വിഭവങ്ങളുടെയും പേരെടുത്തുപറഞ്ഞ് അതിഥികള്‍ക്കൊപ്പമിരുന്നാണ് ഗവര്‍ണറും സദ്യയുണ്ടത്. രാജ്ഭവന്‍ വളപ്പില്‍ വലിയ അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ മാവേലി വേഷധാരിയും രാജ്ഭവനില്‍ ഓടിനടന്നു. പട്നയിലും പരിസരത്തുമുള്ള മലയാളി സംഘടനകളാണ് ഈ ഓണാഘോഷവുമായി സഹകരിച്ചത്. കൂടാതെ ബിഹാറില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികളും പങ്കെടുത്തു. ബിഹാര്‍ രാജ്ഭവനില്‍ ഇത് ആദ്യമായാണ് ഓണാഘോഷം നടക്കുന്നത്.

facebook twitter