+

'തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര' ; വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

വിദ്യാർഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഡൽഹിയിൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കാൻ തങ്ങൾ പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പണമില്ലത്തതു കാരണം സ്കൂളിൽ പോകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നഷ്ടപെടരുത് എന്ന ആവശ്യമാണ് കെജ്‌രിവാൾ മുന്നോട്ടു വെക്കുന്നത്.

പദ്ധതി സർക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. വിദ്യാർഥികൾക്ക് മെട്രോ യാത്രനിരക്കിൽ 50 ശതമാനം ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായും കെജ്‌രിവാൾ അറിയിച്ചു.

ഡൽഹി മെട്രോയിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഓഹരിയുണ്ടെന്നാണ് ആം ആദ്മി പാർട്ടി ചൂണ്ടികാട്ടുന്നത്. അതിനാൽ ഇതിന്റെ ചെലവ് കേന്ദ്ര- ഡൽഹി സർക്കാർ വഹിക്കണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെടുന്നത്.

facebook twitter