നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
മകള്‍ ഖുഷിയാണ് വിവാഹവേദിയിലേക്ക് ആര്യയെ കൈപ്പിടിച്ച് ആനയിച്ചത്.വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയും സിബിനും തങ്ങള്‍ വിവാഹിതരാവാൻ പോവുന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അനൗണ്‍സ് ചെയ്തത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ് ഇത്.
'നല്ല സുഹൃത്തുക്കളില്‍ നിന്നും ജീവിതപങ്കാളിയിലേക്ക്...' എന്ന കുറിപ്പിനൊപ്പമായിരുന്നു വിവാഹിതരാകുന്നു എന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്