+

വേടൻ ഒളിവില്‍; പോലീസ് സംരക്ഷണം നല്‍കിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും കമ്മിഷണര്‍

റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) പീഡനക്കേസില്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) പീഡനക്കേസില്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

യുവഡോക്ടറുടെ പരാതിക്ക് പിന്നാലെ ഒളിവില്‍പോയ വേടനെ ഇതുവരെ പിടികൂടാൻ കഴിയാത്തതില്‍ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെ, വേടനെതിരെ മറ്റ് രണ്ട് യുവതികളും ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നല്‍കിയിരിക്കുന്നത്. 2020-ലും 2021-ലുമാണ് തങ്ങള്‍ക്ക് അതിക്രമം നേരിട്ടതെന്നാണ് ഇവരുടെ ആരോപണം.

ഹൈക്കോടതി കഴിഞ്ഞ ദിവസം വേടൻ്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

facebook twitter