+

പെരിയ ഇരട്ടക്കൊലപാതക കേസ് : നാലാം പ്രതിക്ക് പരോൾ അനുവദിച്ചു

പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് സർക്കാർ പരോൾ അനുവദിച്ചു ഉത്തരവിട്ടു. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്.


കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് സർക്കാർ പരോൾ അനുവദിച്ചു ഉത്തരവിട്ടു. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് പരോൾ അനുവദിച്ചത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺ​ഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത് ഇതിനിടെ ഈ വർഷം ജനുവരിയിൽ പ്രതികളായ ഒൻപതു പേരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.

 രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കൾക്കടക്കം വന്നു കാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ, പറഞ്ഞിരുന്നു. ഇത് വിചാരണക്കോടതി അംഗീകരിച്ച സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജയിൽ മാറ്റം.

facebook twitter