+

എംഎല്‍എ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല, ഉച്ചഭക്ഷണം കഴിച്ചില്ല, വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ: പി വി അന്‍വര്‍

ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല.

ജയിലില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി പി വി അന്‍വര്‍ എംഎല്‍എ. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്. വ്യക്തിപരമായി സംശയം തോന്നിയതിനാല്‍ ഉച്ചഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


'എംഎല്‍എ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. രാവിലെ ഒരു ചായയും ഒരു കഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്', പി വി അന്‍വര്‍ പറഞ്ഞു.

സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്', അന്‍വര്‍ പറഞ്ഞു.

facebook twitter