+

വയനാട്ടിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ആശാവർക്കർ മരിച്ചു

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ആശാവർക്കർ മരിച്ചു.മെയ് 6ന് ചുള്ളിയോട് വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആശാവർക്കർ എടവക പാണ്ടിക്കടവ് മുത്താരിമൂല ആലഞ്ചേരി കെ.വി. ഷീജ (42) യാണ് മരിച്ചത് .

മാനന്തവാടി : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ആശാവർക്കർ മരിച്ചു.മെയ് 6ന് ചുള്ളിയോട് വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആശാവർക്കർ എടവക പാണ്ടിക്കടവ് മുത്താരിമൂല ആലഞ്ചേരി കെ.വി. ഷീജ (42) യാണ് മരിച്ചത് . എടവക സി എച്ച് സി യിലെ ആശാ വർക്കറായിരുന്ന ഷീജ. ഭർത്താവ് രാമകൃഷ്ണനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചായിരുന്നു അപകടം.  

മക്കൾ നികന്യക കൃഷ്ണ (വിദ്യാർഥി ഗവൺമെൻറ് കോളേജ് മാനന്തവാടി) കൃഷ്ണ ( വിദ്യാർത്ഥി,ജി വി എ ച്ച്.വിഎസ്.എസ് മാനന്തവാടി. ) ഷീജയുടെയും ചുമട്ട് തൊഴിലെടുത്ത് കുടുംബം പുലർത്തിയിരുന്നു രാമകൃഷ്ണന്റെയും കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാർ കുടുംബ ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതിനിടയായിരുന്നു മരണം. അപകടത്തിൽ ഭർത്താവ് രാമകൃഷ്ണനും പരിക്കേറ്റ് ചികിത്സയിലാണ് .മൃതദേഹം   മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.  ഇന്ന്  രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം 11 മുതൽ 12 വരെ എടവക പഞ്ചായത്തിൽ പൊതുദർശനം  നടക്കും. തുടർന്ന് മുത്താരിമൂലയിലെ വീട്ടിലേയ്ക്ക് കൊണ്ടുവരും. സംസ്ക്കാരം ഇന്ന്  വൈകിട്ട് 3 ന്  വീട്ടുവളപ്പിൽ.

facebook twitter