+

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ഗണിതശാസ്ത്രം വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യുജിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിന്റെ ഭാഗമാകാം. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും

പാലക്കാട്  : പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ഗണിതശാസ്ത്രം വകുപ്പില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യുജിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിന്റെ ഭാഗമാകാം. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 11 ന് രാവിലെ 10 ന്  എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍  അറിയിച്ചു. ഫോണ്‍: 0491-2576773

facebook twitter