ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക് കടക്കുന്നു. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് ഇന്നലെ സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ പ്രതികരണം.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാന്‍ കമ്മിറ്റിയെന്ന തീരുമാനത്തിലുറച്ചാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎന്‍ടിയുസിയും പിന്തുണച്ചിരുന്നു. എന്നാല്‍ പിടിവാശി തങ്ങള്‍ക്കല്ല ,സര്‍ക്കാരിനെന്നാണ് സമരസമിതിയുടെ മറുപടി. സര്‍ക്കാര്‍ ഇനിയൊരു ചര്‍ച്ചക്ക് തയ്യാറല്ലാത്തതിനാല്‍ പ്രതിഷേധം കടുപ്പിക്കാന്‍ ആണ് ആശമാരുടെ തീരുമാനം.
ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകളുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ആരോ?ഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ വ്യക്തമാക്കി. സംഘടനകള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീര്‍ക്കുകയും ഓണറേറിയം മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ആരോ?ഗ്യമന്ത്രി പറഞ്ഞു.
മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്‌നങ്ങളില്‍ തീര്‍പ്പാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.