+

ലഹരി പാനീയങ്ങള്‍ കൈവശം വെച്ചു, ഏഷ്യന്‍ പൗരന്‍ ഒമാനില്‍ അറസ്റ്റില്‍

സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ലഹരി പാനീയങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും പിടികൂടിയത്.

ഒമാനില്‍ നിയമ വിരുദ്ധമായി ലഹരി പാനീയങ്ങള്‍ കൈവശം വെച്ചിരുന്ന ഏഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. ഒമാനിലെ അല്‍ വുസ്ഥ ഗവര്‍ണറേറ്റില്‍ ഹൈമാ മേഖലയിലായിരുന്നു സംഭവം. ഹൈമിലെ സ്‌പെഷ്യല്‍ ടാസ്‌ക് യൂണിറ്റിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ ലഹരി പാനീയങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും പിടികൂടിയത്.

പ്രതിക്കെതിരെ തുടര്‍ നിയമനടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഒമാനിലെ പൊതു സമൂഹത്തെ ലഹരി വസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പോലീസിന്റെ കര്‍ശന പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

facebook twitter