ആസിഫ് അലിയ്ക്ക് ബോക്സ് ഓഫീസിൽ കരിയർ ബെസ്റ്റ് ഓപ്പണിങ്; "രേഖചിത്രം" മുന്നേറ്റം !!

08:29 PM Jan 10, 2025 | AVANI MV

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം ജനുവരി 9നാണ് തിയറ്റർ റിലീസ് ചെയ്തത്. ഗംഭീര റെസ്പോൺസാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ചിത്രമായി രേഖാചിത്രം രേഖപ്പെടുത്തി. ആദ്യ ദിവസം കേരളത്തിൽ നിന്നും 1.92കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

 പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റടിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പുതിയ കണ്ടെത്തൽ. 2022ൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം 'കൂമൻ' തിയറ്ററുകളിൽ വിജയം കൊയ്തപ്പോൾ 2024ൽ റിലീസ് ചെയ്ത ജിസ് ജോയ് ചിത്രം 'തലവൻ' തിയറ്ററുകളിലും പ്രേക്ഷക ഹൃദയങ്ങളിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ചു. ഇപ്പോഴിതാ 'രേഖാചിത്രം'ത്തിനും കയ്യടികളുയരുകയാണ്. ആസിഫ് അലിയുടെ പ്രകടനം കണ്ട് പ്രേക്ഷകർ ആവേശത്തിലാണ്. ഓരോ മണിക്കൂറിലും ചിത്രം ബുക്ക് മൈ ഷോയിൽ ഹൈ ലെവൽ ബുക്കിങ് സ്റ്റാറ്റസ് ആണ് കാണിക്കുന്നത്.

ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലെ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ലെങ്കിലും ചിത്രം അതീവ എൻഗേജിങ്ങാണ്. സെക്കൻഡ് ഹാഫിലെ കുഞ്ഞു സർപ്രൈസ് പ്രേക്ഷകർ പ്രതീക്ഷിച്ചു കാണില്ല. ചെറിയൊരു പാളിച്ച പറ്റിയാൽ കൈവിട്ടു പോകാവുന്ന ഒരു പ്ലോട്ടിനെ തന്റെ ബ്രില്യൻസ് കൊണ്ട് ചേർത്തു പിടിക്കാൻ സംവിധായകൻ ജോഫിനു സാധിച്ചിട്ടുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് 'രേഖാചിത്രം'. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.