+

‘കൈയേറ്റക്കാർ വന്നിടത്തേക്ക് മടങ്ങണം’ ; സംസ്ഥാനത്ത് കുടിയൊഴിപ്പിച്ചവർക്ക് അഭയം നൽകരുതെന്ന് അസം മുഖ്യമന്ത്രി

‘കൈയേറ്റക്കാർ വന്നിടത്തേക്ക് മടങ്ങണം’ ; സംസ്ഥാനത്ത് കുടിയൊഴിപ്പിച്ചവർക്ക് അഭയം നൽകരുതെന്ന് അസം മുഖ്യമന്ത്രി

ഗുവാഹതി: സംസ്ഥാനത്ത് കുടിയൊഴിപ്പിച്ചവർക്ക് അഭയം നൽകരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജനങ്ങളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കുടിയൊഴിപ്പിക്കലിലൂടെയും മറ്റ് നടപടികളിലൂടെയും കൈവരിച്ച മെച്ചപ്പെട്ട സ്ഥിതി വീണ്ടും മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയിറക്കപ്പെട്ട ആളുകൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥിരതാമസമാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങൾ തുടർന്നും സഹകരിച്ചാൽ സമൂഹത്തെ സംരക്ഷിക്കുന്നതിനായി സർക്കാർ കൈയേറ്റ വിരുദ്ധ നീക്കങ്ങൾ തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൈയേറ്റക്കാർ വന്നിടത്തേക്ക് മടങ്ങണം. സംസ്ഥാനത്ത് 9.5 ലക്ഷത്തിലധികം ഏക്കർ ഭൂമി ഇപ്പോഴും കൈയേറ്റത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

facebook twitter