+

ഫിറോസിന് എന്താണ് ജോലി, കോടി രൂപയോളം വരുന്ന വീട്, ആഡംബര വാഹനം, ഇടയ്ക്കുള്ള വിദേശ സഞ്ചാരം, പഴയ കണക്കുമായി ഒത്തുപോകുന്നില്ല, മയക്കുമരുന്ന് ബിസിനസ് ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയ

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ ഫിറോസിന്റെ അനുജന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടിയിലായതോടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ ഫിറോസിന്റെ അനുജന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടിയിലായതോടെ ഇതു സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.

ഭാര്യയുടെ സര്‍ക്കാര്‍ ജോലിമാത്രം വരുമാനമുള്ള ലീഗ് നേതാവ് ബംഗ്ലാവും കാറും വിദേശ സഞ്ചാരവുമെല്ലാം എങ്ങിനെ സാധ്യമാകുന്നു എന്നാണ് ചോദ്യം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കാണിച്ചിട്ടുള്ള സത്യവാങ്മൂലവുമായി ഫിറോസിന്റെ ചെലവുകള്‍ പൊരുത്തപ്പെടുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഫിറോസിന്റെ വരുമാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെ,

1. ആദായനികുതി വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്ന റിട്ടേണ്‍ പ്രകാരം ഫിറോസിന്റെ 2017-18 ലെ ആകെ വരുമാനം എന്നത് വെറും 1,76,906 രൂപ മാത്രമാണ്. അതിനുമുന്‍ വര്‍ഷം വരുമാനം ഇല്ല എന്നും ആണ് പറഞ്ഞിട്ടുള്ളത്. ഒപ്പം ജീവിത പങ്കാളിക്കും വരുമാനം ഇല്ല.

2. അതേ അഫിഡവിറ്റ് പ്രകാരം 2013 ഇല്‍ ഫിറോസ് 10 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. അതായത് തനിക്ക് ഒരു വരുമാനവും ഇല്ലാതിരുന്ന കാലത്ത്. പിന്തുടര്‍ച്ചയായി കിട്ടിയതല്ല സ്വയര്‍ജിത വസ്തുവാണ് എന്നത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതില്‍ കാണിച്ചിട്ടുള്ള തുക 10 സെന്റ് സ്ഥലം വെറും 3 ലക്ഷം രൂപയ്ക്ക് വാങ്ങി എന്നതാണ്. 2013ല്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും 2021ല്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ നടപ്പു കമ്പോള വിലയും അതേ 3 ലക്ഷം മാത്രം ആണ് കാണിച്ചിട്ടുള്ളത്. അതായത് സെന്റിന് വെറും 30000 രൂപ മാത്രം. സര്‍വേ നമ്പര്‍ 19/6A എന്ന ഭൂമിയുടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ന്യായവില പ്രകാരം ഇപ്പോഴത്തെ വില സെന്റിന് 3.7 ലക്ഷം രൂപയാണ്. അതായത് ഒരു വരുമാനവും ഇല്ലാത്ത ഫിറോസ് എങ്ങിനെ അത് വാങ്ങി എന്നതിനപ്പുറത്ത്, 8 വര്‍ഷം കൊണ്ട് ഒരു രൂപ പോലും വര്‍ധിക്കാത്ത ഭുമിയുടെ വില കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പത്തിരട്ടിയിലധികം വര്‍ദ്ധിച്ചു എന്നോ അല്ലെങ്കില്‍ സത്യവങ്ങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കി കബളിപ്പിച്ചു എന്നോ മനസ്സിലാക്കാം.

3. ഇനിയാണ് പ്രധാനപ്പെട്ട സംഗതി. അതായത് വീട്. പാരമ്പര്യമായി കിട്ടിയതല്ല സ്വയം പണിതത് ആണ് എന്നാണ് സത്യവങ്ങ്മൂലം. അതും ഒരു വരുമാനവും ഇല്ലാത്ത ഫിറോസും ഭാര്യയും ചേര്‍ന്ന് 38.3 ലക്ഷം രൂപ മുടക്കി 2011 ഇല്‍ 2950 സ്വ. ഫീ. വീട് പണിതു എന്നാണ് പറയുന്നത്. 2013ല്‍ വാങ്ങിയ ഭൂമിയില്‍ 2011ല്‍ എങ്ങിനെ വീട് പണിതു എന്നത് ഒരു ചോദ്യമാണെങ്കിലും എഴുതിയപ്പോ തെറ്റിയതാവാം എന്ന് കരുതാം. പക്ഷേ ഇവിടെ വാങ്ങിയ സമയത്ത് ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് മുന്‍ പേജില്‍ പറഞ്ഞിരിക്കുന്ന 3 ലക്ഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി 3.2 ലക്ഷം എന്നാണ്. അത് മാത്രമല്ല ഭൂമിയുടെ മൂല്യം ഒരു രൂപ പോലും വര്‍ധിച്ചില്ലെങ്കിലും വീടിന്റെ മൂല്യം 3 ലക്ഷത്തോളം വര്‍ധിച്ചു 41.5 ലക്ഷം ആയിട്ടുണ്ട്. അത് മാത്രവുമല്ല 2011 ല്‍ വീട് പണിതത് 16 ലക്ഷം രൂപ വീതം ഫിറോസും ഭാര്യയും കൂടി ആണ് വീടിന്റെ നിര്‍മാണത്തിന് ചിലവഴിച്ചിരിക്കുന്നത്.

അപ്പോള്‍ ചോദ്യങ്ങള്‍ ഇതാണ്. 

1. എന്തിനാണ് സ്ഥലയിന്റെ ന്യായവില പ്രകാരമുള്ള വിലയായ 37 ലക്ഷം എന്നത് കാണിക്കാതെ വെറും 3.2 ലക്ഷം രൂപ എന്ന് വ്യാജമായി സത്യവങ്ങ്മൂലം സമര്‍പ്പിച്ചത്. 
2. ഒരു ജോലിയും കൂലിയും ഇല്ലാതിരുന്ന പികെ ഫിറോസ് എങ്ങിനെയാണ് 2011/13 ഇല്‍ 31 ലക്ഷം രൂപ മുടക്കി വീട് പണിതത്?
3. ഭാര്യക്ക് വീടിന്റെ പകുതി അവകാശം ഉണ്ട് എന്ന സാങ്കേതികത്വത്തിന്റെ പുറത്ത് മാത്രമാണ് മൂല്യം വിഭജിച്ച് കാണിച്ചിരിക്കുന്നത് എങ്കില്‍ ആ 31 ലക്ഷം രൂപയും ഫിറോസ് ആയിരിക്കണം ചിലവഴിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ അത്രയും പണം എവിടെ നിന്ന്? 

മൂന്നര വര്‍ഷം മാത്രം മുമ്പ് പി കെ ഫിറോസിന്റെയും ഭാര്യയുടെയും ആകെ ആസ്ഥി 63,39,596 രൂപ (ഉദ്ദേശം 63 ലക്ഷം രൂപ) മാത്രമായിരുന്നു. അപ്പോള്‍ തന്നെ രണ്ടു പേര്‍ക്കുമായി 47,89,714 രൂപ (ഉദ്ദേശം 48 ലക്ഷം രൂപ) വിവിധ ബാങ്കുകളില്‍ ബാധ്യതയുമുള്ള വെറും ഒരു സാധാരണക്കാരനായ പലിശയില്‍ ചുറ്റി തിരിയുന്ന മുസ്ലീം ലീഗുകാരനായിരുന്നു ഈ യൂത്തു ലീഗ് നേതാവ്.

മുഴുവന്‍ സമയ ലീഗ് പ്രവര്‍ത്തകനായ പി കെ ഫിറോസിന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കോടികള്‍ വാരിക്കൂട്ടാന്‍ സാധിക്കണമെങ്കില്‍ അതിനുള്ള സാധ്യത കോടികള്‍ മറിയുന്ന മയക്കുമരുന്ന്, സ്വര്‍ണ കടത്തു പോലെയുള്ള അധോലോക പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ. അതല്ലെങ്കില്‍ മുമ്പ് പറഞ്ഞ പോലെ ഇതുവരെ പൊതുസമക്ഷം വിശദീകരിച്ചിട്ടില്ലാത്ത ലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ടുകള്‍ ആ വഴി ഒഴുകണം. 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ അതും ഒരു സാമുദായിക പാര്‍ട്ടിയുടെ യുവനേതാവ്, ദൈവ വിശ്വാസി എന്നീ നിലകളിലെല്ലാം കേരളീയ പൊതുസമൂഹത്തിന് മുമ്പില്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കാന്‍ യൂത്ത് ലീഗ് നേതാവായ പി കെ ഫിറോസിന് ബാധ്യത ഉണ്ട്.

facebook twitter