+

പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം, യുവാവിനെതിരെ കേസെടുത്ത് പൊലീസ്

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസ്.

പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസ്.

ലോറി ഡ്രൈവറായ ഷജീര്‍ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Trending :
facebook twitter