+

'കരിങ്കുരങ്ങ്' 'കരിവേടന്‍' ; നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിയക്ക് നേരെ പ്രധാന അദ്ധ്യാപിക ജാത്യാധിക്ഷേപം നടത്തിയെന്ന് പരാതി

നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിയക്ക് നേരെ പ്രധാന അദ്ധ്യാപിക ജാത്യാധിക്ഷേപം നടത്തിയെന്ന് പരാതി. ആലപ്പുഴ പേര്‍കാട് എല്‍പി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്ക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്

ആലപ്പുഴ: നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിയക്ക് നേരെ പ്രധാന അദ്ധ്യാപിക ജാത്യാധിക്ഷേപം നടത്തിയെന്ന് പരാതി. ആലപ്പുഴ പേര്‍കാട് എല്‍പി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്ക്ക് എതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.ആകെ ഒമ്ബത് പേര്‍ മാത്രം പഠിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളില്‍ ഒരാളെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായി ആക്ഷേപിക്കുകയും ചെയ്തതായി പറയുന്നു.

കരിങ്കുരങ്ങ്' 'കരിവേടന്‍' തുടങ്ങിയ ആക്ഷേപങ്ങളാണ് നടത്തിയതെന്നാണ് ആരോപണം. കറുത്തവരെ പഠിപ്പിക്കുന്നത് ഇഷ്ടമല്ലെന്നും പഠിപ്പിക്കില്ലെന്നും അദ്ധ്യാപിക പറഞ്ഞതായി കുട്ടി വീട്ടില്‍ പറഞ്ഞു. കുട്ടിയുടെ കൈയ്യില്‍ അദ്ധ്യാപിക പിച്ചുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ മടിക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി വിവരം ആരാഞ്ഞിരുന്നു.

സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 18 ന് നടന്ന സംഭവത്തില്‍ കുട്ടിയെക്കൊണ്ട് ബോര്‍ഡില്‍ എഴുതിക്കുന്നതിനിടയില്‍ ദളിത് വിദ്യാര്‍ത്ഥിയെ 'കരിവേടന്‍' എന്നും ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. കുട്ടിയുടെ കയ്യില്‍ അദ്ധ്യാപിക പിച്ചുകയും ചെയ്തു.

facebook twitter