+

യുഎഇയില്‍ ഭൂചലനം

ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്

യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരു പ്രത്യാഘാതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

facebook twitter