+

ബോളിവുഡിലെ വലിയ നടി, രമണനെ അനുകരിച്ചതിൽ സന്തോഷം; ഹരിശ്രീ അശോകൻ

കാലമേറെ കഴിഞ്ഞിട്ടും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കും വലിയ ഫാൻ ബേസ് ഉണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്


കാലമേറെ കഴിഞ്ഞിട്ടും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ കഥാപാത്രങ്ങൾക്കും വലിയ ഫാൻ ബേസ് ഉണ്ട്. ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്. ബോളിവുഡ് നടി വിദ്യ ബാലൻ സിനിമയിലെ രമണന്റെ നർമ രംഗം റീൽ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. വിദ്യാബാലൻ ചെയ്ത വീഡിയോ കണ്ടപ്പോൾ തനിക്ക് വളരെ സന്തോഷം ആയെന്നും അത്രയും വലിയൊരു നടി പഞ്ചാബി ഹൗസ് എന്ന സിനിമയിലെ തന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുന്നതിൽ അഭിനമാനം തോന്നിയെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'രമണന്റെ ഒരു റീൽ വിദ്യാബാലൻ ചെയ്തു കണ്ടു. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അത്രയും വലിയൊരു നടി നമ്മുടെ പഞ്ചാബി ഹൗസ് എന്ന സിനിമയിലെ എന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുക എന്നുണ്ടെങ്കിൽ സന്തോഷമാണ്. ഭയങ്കര രസമായിട്ട് അത് ചെയ്യ്‌തിട്ടുണ്ട്. ലിപ് സിങ്ക് ഒക്കെ നല്ല രസമായിട്ട് വന്നിട്ടുണ്ട്. ആ റീൽ എനിക്ക് കുറെ ആളുകൾ അയച്ചു തന്നിരുന്നു.

ഈ കഥ എന്നോട് റാഫി മെക്കാർട്ടിൻ പറഞ്ഞത് ഹൈവേ ഗാർഡനിൽ വെച്ചിട്ടാണ്. അത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇത് ഹിറ്റാണെന്ന്. ഫസ്റ്റ് ഞാൻ പറഞ്ഞ ഡയലോഗ് ഇത് ഹിറ്റാണെന്നായിരുന്നു. അപ്പോൾ മെക്കാർട്ടിൻ പറഞ്ഞു, നിങ്ങളുടെ നാവ് പൊന്നാകട്ടെ എന്ന്. ഫസ്റ്റ് ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ അവിടെ ഇല്ല. ഇടക്കൊച്ചി വീട്ടിൽ വെച്ചാണ്, പഞ്ചാബി ഹൗസിൽ വെച്ചിട്ടാണ് എന്റെ ഷോട്ട് എടുക്കുന്നത്. പുതിയ കുട്ടികളോടും എല്ലാരോടും പറയുന്നത് എന്ത് സജക്ഷൻ ഉണ്ടെങ്കിലും അപ്പോൾ പറയണം എന്നാണ്. കാരണം എന്റെ മാത്രം അല്ലാലോ സിനിമ. എല്ലാരും കൂടുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. അന്നും ഞാൻ റാഫി മെക്കാർട്ടിനോട് പറഞ്ഞിരുന്നു എവിടേലും പിടിക്കണം എങ്കിൽ പിടിക്കാൻ. ,' ഹരിശ്രീ അശോകൻ പറഞ്ഞു.

facebook twitter