+

അപകടത്തില്‍പ്പെട്ട വിമാനം കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മാത്രം ചുരുങ്ങിയത് 11 അന്താരാഷ്ട്ര സര്‍വീസുകള്‍

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍.

അപകത്തില്‍പ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ എഐ171 വിമാനം കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മാത്രം ചുരുങ്ങിയത് 11 അന്താരാഷ്ട്ര സര്‍വീസുകളെങ്കിലും നടത്തിയെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, മെല്‍ബണ്‍, ടോക്യോ തുടങ്ങിയ നഗരങ്ങിലേക്കാണ് വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി ഇതേ വിമാനം സര്‍വീസ് നടത്തിയത്.


അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. 

facebook twitter