+

കൊയിലാണ്ടിയില്‍ കാറില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം, മൂന്ന് പേര്‍ പിടിയില്‍

അത്തോളി റമീസ് മന്‍സില്‍ റമീസ്, പുതുപ്പാടി സ്വദേശി ശ്രീജിത്ത്, ചേമഞ്ചേരി പുത്തന്‍ പുരയില്‍ ഹാഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കൊയിലാണ്ടിയില്‍ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. 52.24 ഗ്രാം എംഡിഎംഎയാണ് വാഹനപരിശോധനക്കിടയില്‍ എക്സൈസ് കണ്ടെത്തിയത്. അത്തോളി റമീസ് മന്‍സില്‍ റമീസ്, പുതുപ്പാടി സ്വദേശി ശ്രീജിത്ത്, ചേമഞ്ചേരി പുത്തന്‍ പുരയില്‍ ഹാഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഹോണ്ട സിറ്റി കാറിലാണ് ഇവര്‍ ലഹരി കടത്താന്‍ ശ്രമിച്ചത്. വാഹന പരിശോധനയ്ക്കിടയില്‍ സംശയം തോന്നിയ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അമല്‍ ജോസഫും സംഘവുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. ലഹരി എവിടെ നിന്ന് ലഭിച്ചുവെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

facebook twitter