ആറ്റുകാല്‍ പൊങ്കാല; മില്‍മ ഔട്ട്ലറ്റുകള്‍ രാത്രി 12 വരെ

08:09 PM Mar 10, 2025 | AVANI MV

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് 13 ന് ഭക്തജനങ്ങള്‍ക്ക് ആവശ്യാനുസരണം പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളുമായി മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍.  

അമ്പലത്തറ ഡ്രൈവ് ഇന്‍ പാര്‍ലര്‍, സൗത്ത് ഫോര്‍ട്ട്, പട്ടം, പൂജപ്പുര എന്നിവിടങ്ങളിലെ മില്‍മയുടെ നേരിട്ടുള്ള സ്റ്റാളുകളും  ആറ്റുകാലിലെയും പരിസര പ്രദേശങ്ങളിലെയും മില്‍മ ഏജന്‍സികളും മാര്‍ച്ച് 12 ന് രാത്രി 12 വരെ പ്രവര്‍ത്തിക്കും.തത്സമയ വിതരണനത്തിനായി 9809535350 എന്ന നമ്പറില്‍ ബന്ധപ്പെടാം.