
ഓണത്തോടനുബന്ധിച്ച് വില്‍പന നടത്താന്‍ അനധികൃതമായി മാഹിയില്‍ നിന്ന് മദ്യം എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്സൈസ് പിടികൂടി. നാദാപുരം വളയം സ്വദേശി തട്ടിന്റെപൊയില്‍ ശ്രീനാഥ്(35) ആണ് പിടിയിലായത്. നാദാപുരം, പാറക്കടവ്, വളയം മേഖലകളില്‍ ഇയാള്‍ അനധികൃതമായി മദ്യം എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 39ലിറ്റര്‍ മദ്യവും പതിവായി മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്.
രാവിലെ ചൊക്ലിയില്‍ നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് പിടിയിലാകുന്നത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാഹി, പള്ളൂര്‍ പ്രദേശങ്ങളില്‍ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.