തിരുവനന്തപുരം : ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. രാത്രി വൈകിട്ടായിരുന്നു സംഭവം. 15 വയസുള്ള പെണ്‍കുട്ടിയാണ് ചാടിയത്. പെൺകുട്ടി ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോ ഡ്രൈവറും കൂടെ ചാടി.
പെൺകുട്ടി മുങ്ങി പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തി. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുമ്പ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളായണി സ്വദേശി വിനോദ് ആണ് യുവതിയെ രക്ഷപ്പെടുത്തിയത്.
അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കായലിൽ ചാടിയത്. വീട്ടുകാര്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കാന്‍ നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടി കായലില്‍ ചാടിയത് അറിഞ്ഞത്.
ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടൽ തുണയായി; ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ 15കാരിയെ രക്ഷപ്പെടുത്തി