+

മഹാഭാരതം പരമ്പരയിലെ കര്‍ണന്‍; നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

മഹാഭാരതം എന്ന ഐതിഹാസിക പരമ്ബരയിലൂടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സില്‍ അജയ്യനായ കർണ്ണനായി അഭിനയിച്ച പ്രശസ്ത നടൻ പങ്കജ് ധീർ (68) മുംബൈയില്‍ വച്ച്‌ മരണപ്പെട്ടു.

മഹാഭാരതം എന്ന ഐതിഹാസിക പരമ്ബരയിലൂടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സില്‍ അജയ്യനായ കർണ്ണനായി അഭിനയിച്ച പ്രശസ്ത നടൻ പങ്കജ് ധീർ (68) മുംബൈയില്‍ വച്ച്‌ മരണപ്പെട്ടു.

ഏറെ നാളുകളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.

1988 ല്‍ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കര്‍ണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറര്‍ ഷോ, കാനൂന്‍ തുടങ്ങിയ ടിവി സീരിയലുകളും സോള്‍ജിയര്‍, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ നടക്കും

facebook twitter