+

തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ കാറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.എടവണ്ണ പാലപ്പെറ്റ വലിയപറമ്ബൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.
മലപ്പുറം: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ കാറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.എടവണ്ണ പാലപ്പെറ്റ വലിയപറമ്ബൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.

 അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. യാത്രക്കാരൻ വണ്ടൂർ കെഎസ്‌എഫ്‌ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജന് (53) ആണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി കൊരമ്ബയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്ബിലാണ് സംഭവം. അപകടത്തില്‍ സാരമായി പരിക്കേറ്റ കൃഷ്ണനെ ഉടനെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

facebook twitter