സസ്റ്റൈനബിള്‍ വെല്‍ത്ത് 50 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ച് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

07:36 PM Jan 10, 2025 | AVANI MV

കൊച്ചി: സ്ഥിരവരുമാനം നേടി വളരുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ''സസ്റ്റൈനബിള്‍ വെല്‍ത്ത് 50 ഇന്‍ഡക്‌സ്'' മ്യൂച്വല്‍ ഫണ്ട് അവതരിപ്പിച്ച് ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്. ആക്‌സിസ് മാക്‌സ് ലൈഫ് സ്വന്തമായി വികസിപ്പിച്ചെടുത്ത സുസ്ഥിര ലാഭ സൂചികയെ  അടിസ്ഥാനമാക്കിയാണ് ഫണ്ടിന്റെ പ്രവര്‍ത്തനം.


വിപണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 കമ്പനികളുടെ ഓഹരികളിലാണ് ആക്‌സിസ് മാക്‌സ് ലൈഫ് സസ്റ്റൈനബിള്‍ വെല്‍ത്ത് 50 ഇന്‍ഡക്‌സ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നിഫ്റ്റി 500 സൂചികയില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 സ്ഥാപനങ്ങളെ ഇതിനായി തെരഞ്ഞെടുക്കുന്നു. തുല്യാനുപാതത്തില്‍ പ്രത്യേകം നിര്‍ണയിക്കുന്ന ഒരു സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഓഹരികളില്‍ 80-100% വരെയും വിപണിയിലെ മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ 0-20% വരെയുമാണ് നിക്ഷേപങ്ങളുടെ വിഭജനരീതി.

ഇതാദ്യമായാണ് ഇന്‍ഷുറന്‍സ് മേഖലയിലെ മുന്‍നിര കമ്പനി സ്വന്തമായി മ്യൂച്വല്‍ ഫണ്ട് സൂചിക രൂപീകരിക്കുന്നത്. നിലവില്‍ ആക്‌സിസ് മാക്‌സ് ലൈഫിന്റെ ഓണ്‍ലൈന്‍ യുലിപ് ഉല്‍പ്പന്നങ്ങളായ ഓണ്‍ലൈന്‍ സേവിങ്‌സ് പ്ലാന്‍, ഫ്‌ലെക്‌സി വെല്‍ത്ത് അഡ്വാന്റ്റേജ് പ്ലാന്‍ പോലുള്ളവ വഴി ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ഔദ്യോഗിക ലോഞ്ചിന് ശേഷം കൂടുതല്‍ ഉല്പന്നങ്ങളിലേക്ക് ഫണ്ട് വ്യാപിപ്പിക്കും. നിക്ഷേപകരുടെ മാറിമാറി വരുന്ന ആവശ്യങ്ങള്‍ക്കും വിപണിയിലെ ചലനങ്ങള്‍ക്കുമനുസരിച്ച് ലാഭകരമായ പുതിയ നിക്ഷേപമാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ഫണ്ടെന്ന് കമ്പനിയുടെ ഇ.വി.പിയും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സച്ചിന്‍ ബജാജ് പറഞ്ഞു.