ഇനിയും ബാഹുബലി എത്തും; വരാനിരിക്കുന്ന പ്രോജക്ടുകളെ പറ്റി എസ് എസ് രാജമൗലി

07:35 PM Nov 05, 2025 | Kavya Ramachandran

ബാഹുബലി: ദി എപ്പിക് എന്ന പേരില്‍ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പ് ഒക്ടോബര്‍ 31ന് തിയേറ്ററില്ക റിലീസ് ആയിരുന്നു. ദൃശ്യങ്ങളും ശബ്ദങ്ങളും നവീകരിച്ച് പുതിയ പതിപ്പ് ഉയര്‍ന്ന സിനിമാ അനുഭവമാണ് ആസ്വാദകര്‍ക്ക് നല്‍കുന്നത്.

അതിനിടെ ഒരു അഭിമുഖത്തില്‍ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് സംവിധായകൻ എസ് എസ് രാജമൗലി സംസാരിക്കുകയുണ്ടായി. മറ്റൊരു ബാഹുബലി ചിത്രം കൂടി എത്തുമെന്ന് ഈ അഭിമുഖത്തില്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് രാജമൗലി പ്രഖ്യാപിക്കുകയും ചെയ്തു. 120 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലി 3 അല്ല ഇനി വരാൻ പോകുന്ന ചിത്രമെന്നും. പക്ഷെ ആ ലോകത്തിന്റെ തുടർച്ചയായിരിക്കും ഇനി എത്താൻ പോകുന്ന ചിത്രമെന്നും അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു. ബാഹുബലി: ദി എറ്റേണൽ വാർ എന്ന പേരിലുള്ള 3D ആനിമേറ്റഡ് ചിത്രമാണ് ഇനി ബാഹുബലിയുടെ ലോകത്തേക്ക് എത്തുകയെന്നും രാജമൗലി പറഞ്ഞു.

Trending :