നിരവധി പെൺകുഞ്ഞുങ്ങൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു:മോദി

03:09 PM May 25, 2025 | Kavya Ramachandran

ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദില്ലി മൻകി ബാതിലാണ് പ്രധാനമന്ത്രി  ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചത്..ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് അദ്ദേഹം പറഞ്ഞു.ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു.അഭിമാനാർഹമായ നിമിഷമാണിതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു

പാകിസ്ഥാൻറെ ഏതു സാഹസത്തിനും കനത്ത തിരിച്ചടി നല്കാൻ പ്രധാനമന്ത്രിക്ക് പൂ‍ർണ്ണ പിന്തുണ പ്രഖ്യാപിച്ച്  എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം. ഓപ്പറേഷൻ സിന്ദൂറിന് പ്രധാനമന്ത്രിയേയും പ്രതിരോധ സേനകളെയും അഭിനന്ദിച്ച് എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം പ്രമേയം പാസാക്കി. ഭീകരർ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ത്യൻ സേനകൾ നല്കിയതെന്നും പാകിസ്ഥാൻ സേനയുടെ താവളങ്ങളിൽ കനത്ത നാശമുണ്ടാക്കാൻ ഇന്ത്യയ്ക്കായെന്നും പ്രമേയത്തിൽ പറയുന്നു. ജാതി സെൻസസ് കാലഘട്ടത്തിൻറെ ആവശ്യമായിരുന്നെന്നും എൻഡിഎ യോഗം വിലയിരുത്തി.