+

ബേബി മാളൂട്ടിയുടെ " ആംഗ്യം" ; ചിത്രീകരണം ആരംഭിച്ചു

എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ആംഗ്യം” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോടിൽ ആരംഭിച്ചു. ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ,കല്ല്യാണി,കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ,പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ,ജയേഷ്,ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

പാലക്കാട് : എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ആംഗ്യം” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോടിൽ ആരംഭിച്ചു. ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാമണ്ഡലം പ്രഭാകരൻ മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവൻ,കല്ല്യാണി,കിഷോർ, സെൽവരാജ്, വർഷ, ഓം പ്രകാശ് ബി ആർ,പ്രദീപ് എസ് എൻ, പുഷ്കരൻ അമ്പലപ്പുഴ,ജയേഷ്,ബിജോ കൃഷ്ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.

പുരാതന കാലം മുതൽക്കേ മൂകാഭിനയം,മുദ്രാഭിനയം,വാജീയം എന്നിവ ഒത്തു ചേർന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗിലിയങ്കം കൂത്ത്.എന്നാൽ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി.
ഇതിന്റെ പശ്ചാത്തലത്തിൽ അംഗുലിയങ്കം കൂത്ത് കലയും ഇന്ത്യൻ ആംഗ്യ ഭാഷയും സമ്മേളിക്കുന്ന കഥാസഞ്ചാരമാണ് “ആംഗ്യം “സിനിമ.


 

facebook twitter