അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി ബെയ്‌ലിന്‍ ദാസ് രണ്ടു ദിവസമായി ഒളിവില്‍ ; പിടികൂടാനാകാതെ പൊലീസ്

06:48 AM May 15, 2025 |


അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി ബെയ്‌ലിന്‍ ദാസിനെ പിടികൂടാനാകാതെ പൊലീസ്. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറയുയുമ്പോഴും ബെയ്‌ലി ദാസിനെ കണ്ടെത്താന്‍ രണ്ടും ദിവസമായിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. അഭിഭാഷകനെ മര്‍ദ്ദിച്ച ശേഷം വഞ്ചിയൂരുള്ള ഓഫീസില്‍ നിന്നും കാറില്‍ രക്ഷപ്പെട്ട പ്രതി കഴക്കൂട്ടം വരെ എത്തിയിരുന്നു. ഇവിടെ നിന്നും മറ്റൊരു വാഹനത്തില്‍ കയറി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് സൂചന. 


അതേസമയം, അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍ ഇന്ന് അടിയന്തര ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്. അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബെയ്‌ലി ദാസിനെ പുറത്താക്കണമെന്ന പ്രമേയം ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. പ്രതിയെ രക്ഷപ്പെട്ടാന്‍ അസോസിയേഷന്റെ സെക്രട്ടറി സഹായിച്ചുവെന്ന മര്‍ദ്ദനമേറ്റ അഭിഭാഷകയുടെ ആരോപണവും ജനറല്‍ ബോഡിയില്‍ ചര്‍ച്ചയാകും. ഒളിവില്‍ കഴിയുന്ന ബെയ്‌ലി ദാസ് ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും സാധ്യതയുണ്ട്.