+

ഞൊടിയിടയിൽ തയ്യാറാക്കാം ഏത്തപ്പഴ സ്മൂത്തി

ഏത്തപ്പഴം – 2 എണ്ണം കശുവണ്ടി- 1/3 കപ്പ് പാൽ – 1/4 കപ്പ്

ചേരുവകൾ

ഏത്തപ്പഴം – 2 എണ്ണം
കശുവണ്ടി- 1/3 കപ്പ്
പാൽ – 1/4 കപ്പ്
ചോക്ലേറ്റ് പൗഡർ- 2 ടേബിൾ സ്പൂൺ
ബിസ്ക്കറ്റ്- 4,5 എണ്ണം
പഞ്ചസാര- ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഏത്തപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന കശുവണ്ടിയും പാലും ചേർത്ത് ഒന്നുകൂടി അരച്ചെടുക്കണം. രുചിക്കായി ബിസ്ക്കറ്റ് ഇടാവുന്നതാണ്. ഇതിന് ശേഷം ചോക്ലേറ്റ് പൗഡർ കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് ​ഗ്ലാസിലേക്ക് മാറ്റാം. ഏത്തപ്പഴസ്മൂത്തി റെഡി.

കൊക്കോ പൊടിയിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഈ സ്മൂത്തി കുടിക്കുന്നത് പ്രയോജനകരമായിരിക്കും.

facebook twitter